photo

ശബരിമല : പതിനെട്ടു തവണ തുടർച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവർ അയ്യപ്പന് തെങ്ങിന്‍ തൈ സമർപ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാൾ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീർത്ഥാടകൻ സന്നിധാനത്ത് തെങ്ങിൻ തൈ നടണം. സന്നിധാനത്തിന് പടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തൈ നടുന്നത്. പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ച ശേഷമാണ് തെങ്ങിൻ തൈ നടുക. 36 വർഷം തുടർച്ചയായി മലകയറുന്ന അയ്യപ്പൻമാർ വീണ്ടും ഒരു തെങ്ങിന്‍ തൈ കൂടി അയ്യപ്പനുസമർപ്പിക്കാറുണ്ട്.