mela

പത്തനംതി​ട്ട : ജില്ലാ സ്കൂൾ കലോത്സവം രണ്ടാംദിവസം പിന്നിടുമ്പോൾ പത്തനംതിട്ട സബ് ജില്ല 428 പോയിന്റുമായി​ ഒന്നാംസ്ഥാനത്ത് തുടരുന്നു. മല്ലപ്പള്ളിയും (397) കോന്നിയും (294) തൊട്ടുപിന്നിലുണ്ട്. തിരുവല്ല നാലാമതും (374), അടൂർ (360) അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ കിടങ്ങന്നൂർ എസ്‌.വി.ജി.വി എച്ച്.എസ്.എസ് 148 പോയി​ന്റുമായി​ ഒന്നാമത് എത്തി​. കലഞ്ഞൂർ ജി.വി.എച്ച്.എസ്.എസ് (147), മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ് (134), റാന്നി എസ്‌.സി.എച്ച്.എസ്.എസ് (110), വള്ളംകുളം നാഷണൽ എച്ച്.എസ് (106) എന്നിങ്ങനെയാണ് രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ.