കടമ്പനാട്: ഉറങ്ങിക്കിടന്ന വൃദ്ധ സഹോദരിമാരുടെ സ്വർണമാലകൾ കവർന്നു . കടമ്പനാട് പണ്ടാരംകുന്നിൽ (കാർത്തിക) രാജമ്മ(76),സഹോദരി ചെല്ലമ്മ(65) എന്നിവരുടെ കഴുത്തിൽ കിടന്ന ഒന്നേകാൽ പവനും ഒന്നര പവനും തൂക്കം വരുന്ന സ്വർണാ മാലകളാണ് മോമോഷ്ടിച്ചത് . വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. അടുക്കളുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. ഒരു മുറിയിലായിരുന്നു സഹോദരിമാർ ഉറങ്ങിയിരുന്നത്. ബഹളം വച്ചതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ഉണർന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഏനാത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.