തിരുവല്ല: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് തിരുവല്ല നിയോജക മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. എസ്.സി.എസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 16ന് വൈകിട്ട് 3ന് നവകേരള സദസ് ആരംഭിക്കും. കാൽ ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ മാത്യു ടി.തോമസ് എം.എൽ.എ, ജനറൽ കൺവീനർ സബ് കളക്ടർ സപ്ന നസറിൻ എന്നിവർ അറിയിച്ചു. സ്‌കൂൾ മൈതാനത്ത് വലിയ പന്തലും സ്റ്റേജും തയ്യാറായി.
പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി മുഖ്യവേദിക്ക് സമീപം ഉച്ചയ്ക്ക് രണ്ടിന് 20 കൗണ്ടറുകൾ പ്രവർത്തനമാരംഭിക്കും. മൂന്ന് മുതൽ കലാവിരുന്ന് . വൈകിട്ട് 6ന് മുഖ്യമന്ത്രി പ്രസംഗിക്കും.