പഴകുളം: കുടിവെള്ളപൈപ്പിടാനായി എടുത്ത കുഴി നികത്താത്തത് യാത്രക്കാർക്ക് കെണിയാകുന്നു.
അടൂർ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ പഴകുളം വരെയാണ് പൈപ്പിടാൻ വേണ്ടി കുഴിയെടുത്തതിനുശേഷം വേണ്ട രീതിയിൽ നികത്താതെ കിടക്കുന്നത്. ഭാരം കയറ്റിവരുന്ന വാഹനത്തിന്റെ ടയറുകൾ കുഴിയിൽ താഴുന്നതും പതിവാണ്. ഇരു സൈഡിൽ നിന്ന് വാഹനം വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ചേനംപള്ളി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് എടുത്തിയിരിക്കുന്ന കുഴിയും ഇത്തരത്തിൽ വാഹന യാത്രക്കാർക്ക് പ്രശ്നമുണ്ടാക്കുകയാണ്. തെങ്ങും താര ഭാഗത്തും നിരവധി പൈപ്പുകുഴികളാണ് കാണാൻ കഴിയുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ കുടിവെള്ള വിതരണം എളുപ്പത്തിലാക്കാൻ വേണ്ടി മൂന്നുവർഷം മുമ്പ് തുടങ്ങിയതാണ് കെ.പി റോഡിലെ പൈപ്പീടിൽ. 2022 ഫെബ്രുവരി 25ന് മുൻപ് പണികൾ തീർക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു. പിന്നീട് പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് സമീപത്തുവരെ പൈപ്പ് ഇട്ടെങ്കിലും നടപടി ഒന്നുമായില്ല.