തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോകഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ചു. ആശുപത്രിയിലെ ശാരീരിക പുനരധിവാസ ചികിത്സാ വിഭാഗം സംഘടിപ്പിച്ച പരിപാടി ചലച്ചിത്രതാരം ജോജോ ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി സി.ഇ.ഒ ഫാ. ജോസ് കല്ലുമാലിക്കൽ, അഡ്മിനിസ്‌ട്രേറ്റർ ഫാ.തോമസ് പരിയാരത്ത്, അക്കാഡമിക് ഡയറക്ടർ ഫാ.ജോർജ് വലിയപറമ്പിൽ, ഫെസിലിറ്റി ഡയറക്ടർ ഫാ. മാത്യു പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.