kks
കേന്ദ്രസർക്കാരിന്റെ വികസിത ഭാരത് സങ്കൽപ്പയാത്ര ചെന്നീർക്കര പഞ്ചായത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ ശശി ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര: കേന്ദ്ര സർക്കാരിന്റെ വിവിധ വികസന ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിഭാവനം ചെയ്ത വികസിത് ഭാരത് സങ്കല്പയാത്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ കെ.ആർ.ശ്രീകുമാർ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഐ.ഒ.ബി.ചെന്നീർക്കര മനേജർ അഭിഷേക്, ബി.എൽ.ബി.സി കൺവീനർ ഹരികുമാർ , അലക്സ് ജോൺ, സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഗോപകുമാർ, ബിനോയ് കെ മത്തായി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.