പന്തളം: പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്ന് ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരം ഭൂമി വാങ്ങിയ ഒരു പട്ടികജാതി കുടുംബത്തിൽ നിന്നും 35000 രൂപ കൈക്കൂലി വാങ്ങുകയും മറ്റൊരാളിൽ നിന്നു 35000 രൂപ ആവശ്യപ്പെടുകയും ചെയ്ത പന്തളം നഗരസഭാ കൗൺസിലർ സൗമ്യ സന്തോഷിനെതിരെ ശബ്ദസന്ദേശത്തിന്റെ തെളിവുണ്ടെന്ന് നഗരസഭാ കൗൺസിലർ കെ.ആർ.വിജയകുമാർ പറഞ്ഞു. ആരോപണമല്ല വസ്തുതകളാണ് പുറത്തു കൊണ്ടുവന്നത് . കൈക്കൂലി ഇടപാടു പുറത്തു കൊണ്ടുവന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ ആർ വിജയകുമാറിനെതിരെ സത്യവിരുദ്ധമായ അക്ഷേപവും നുണപ്രചരണം നടത്തിയും അധിക്ഷേപിക്കുകയാണ്. ആരോപണ വിധേയായ കൗൺസിലർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ആദ്യം പറഞ്ഞത് വസ്തു വാങ്ങാനാണ് പണം വാങ്ങിയതെന്നും പിന്നീട് ആധാരമെഴുത്തുകൂലിയാണ് വാങ്ങിയതെന്നുമാണ് ഇപ്പോൾ പണമേ വാങ്ങിയിട്ടില്ല എന്നുമാണ് കൗൺസിലർ പറയുന്നത് . ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തെരുവുവിളക്കു പരിപാലനത്തിലും പദ്ധതി പ്രവർത്തനത്തിലും യു.ഡി.എഫ് കൗൺസിലർമാരോട് വിവേചനം കാട്ടുകയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഷെരീഫ്. യു.ഡി.എഫ് കൺവീനർജി.അനിൽകുമാർ ' കൗൺസിലർമാരായ കെ.ആർ വിജയ വിജയകുമാർ. പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ആരോപണം അടിസ്ഥാനരഹിതം

പന്തളം : കൈക്കൂലി വിവാദം ആരോപണം അടിസ്ഥാനരഹിതമാണെന്ന് കൈക്കൂലി നൽകി എന്ന് പറയുന്ന മുടിയൂർ കോണം വള്ളിക്കുഴിയിൽ ചന്ദ്രിക വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയകളിൽ തന്റെ ശബ്ദം എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും, കൗൺസിലർ തനിയ്ക്ക് സഹായം മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ചന്ദ്രിക പറഞ്ഞു. രാഷ്ട്രീയക്കാർ തന്നെ കരുവാക്കി രാഷ്ട്രീയ നാടകം കളിക്കുന്ന നടപടി അവസാനിപ്പിച്ചില്ലങ്കിൽ ഇനി നിയമ നടപടിയാണ് മുന്നിലുള്ളതെന്നും, തന്നെ മാനസികമായി തകർക്കുന്ന നടപടിയിൽ നിന്ന് പിൻവാങ്ങണമെന്നും അവർ പറഞ്ഞു.