മെഴുവേലി: ജനകീയ വികസന കാമ്പയിനിന്റെ ഭാഗമായി 'സ്ത്രീ മുന്നേറ്റവും ലിംഗ സമത്വവും' എന്ന വിഷയത്തിൽ മെഴുവേലി ഗവ. ജി വി എൽപി സ്‌കൂളിൽ നടന്ന സെമിനാർ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഡോ. ഉഷാ കെ പുതുമന വിഷയം അവതരിപ്പിച്ചു. ഡോ. ടി.പി കലാധരൻ മോഡറേറ്ററായിരുന്നു. അനില ചെറിയാൻ, വിനീത് അനിൽ, കെ സുരേഷ് കുമാർ ,രജനി അശോകൻ ,ശോഭ പണിക്കർ ,ശുശീല ടീച്ചർ, ഡോ. കെ എസ് ബിനു, പി എസ് ജീമോൻ, പി പി ലൈല എന്നിവർ സംസാരിച്ചു.