dance

മൈലപ്ര: വർണ വിസ്മയവും ചടുലതാളവുമായി സംഘനൃത്തം ആസ്വാദകരെ പിടിച്ചിരുത്തി. മനസുകൾ പ്രകമ്പനം കൊണ്ടു. ഉച്ചകഴിഞ്ഞ് സംഘനൃത്തം തുടങ്ങിയപ്പോഴേക്കും കാണാൻ സദസ് നിറഞ്ഞു. മൽസരങ്ങളിൽ ഏറ്റവും ചെലവേറിയ ഇനവും സംഘനൃത്തമാണ്. ഏഴുപേരാണ് ഒരു ഗ്രൂപ്പിലുള്ളത്. നാല് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ഒരു നൃത്തശിൽപം അണിയിച്ചൊരുക്കുന്നതിന് ചെലവെന്ന് അദ്ധ്യാപകർ പറഞ്ഞു.