 
ചെങ്ങന്നൂർ: മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എപ്പിസ്‌കോപ്പമാർക്ക് പുത്തൻകാവ് മതിലകം മാർത്തോമ്മാ പള്ളിയിൽ നടന്ന സ്വീകരണ സമ്മേളനം മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ.തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തോമസ് മാർ തീമഥിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഡോ.മാത്യൂസ് മാർ തീമഥിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ജയൻ തോമസ്, എബി ടി.മാമ്മൻ, ബെറ്റ്സി തോമസ്, കൃപ ആനി എബി, ഫെബിൻ കോശി ബൈജു, ഡോ.സാംസൺ എം.ജേക്കബ്, ജോജി ചെറിയാൻ, റവ.ഡോ.ഈശോ മാത്യു എന്നിവർ പങ്കെടുത്തു.