mutt
മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കുന്നു

മുട്ടത്തുകോണം: മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിച്ചു. ക്രീയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ചെന്നീർക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് നേഴ്‌സ് ശോഭന ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് രാജൻ ചെറിയ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.കെ സാനു, എസ്.എം.സി ചെയർമാൻ ബിനോയ് തങ്കച്ചൻ, സ്‌കൂൾ പ്രിൻസിപ്പൽ ശിരീഷ്, മദർ പി.ടി.എ പ്രസിഡന്റ് ബിനു, സുജാത, സ്‌കൂൾ ഹെഡ്മിനിസ്ട്രസ് എസ്.ബിന്ദു, കോ ഓർഡിനേറ്റർ ബിനു എന്നിവർ സംസാരിച്ചു. ജില്ലാ കലോത്സവത്തിൽ കഥാരചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച കുമാരി അനുപമയെ അനുമോദിച്ചു.