പത്തനംതിട്ട: സപ്ലൈകോയ്ക്ക് നൽകാനുള്ള 2250 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് മാർച്ച് നടത്തി. സപ്ലൈകോ വകുപ്പിനോടുള്ള ധനകാര്യ വകുപ്പിന്റെ അവഗണന അവസാനിപ്പിക്കുക, മിനിമം കൂലി നടപ്പാക്കുക, സപ്ലൈ കോയിൽ അവശ്യസാധനങ്ങൾ ഉടൻ ലഭ്യമാക്കുക. സപ്ലൈകോ ഔട്ട് ലെറ്റുകൾ നിറുത്തലാക്കാനുളള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അജ്മൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം. മധു, അരുൺ കെ.എസ് മണ്ണടി, സാബു കണ്ണങ്കര, പി. സജികുമാർ, അനൂപ്, ജെസ്സി, പ്രദീപ്, സോജി എന്നിവർ പ്രസംഗിച്ചു.