ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികളുടെ ഓൺ ലൈൻ യോഗം നടന്നു. ആലപ്പുഴ ജില്ലാ ഭാരവാഹികൾ പങ്കെടുത്ത യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദിപ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി വിജിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട്‌ യൂണിയൻ ഭാരവാഹികൾ അവതരിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ മുഴുവൻ യൂണിയനുകളെയും ഉൾപ്പെടുത്തി കൗണ്ടി ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്താനും ഓരോ യൂണിയനുകളിലും മേഖല, യൂണിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ച് യുവജന സമ്മേളനങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു .യൂണിയൻ യൂത്ത്മൂവ്മെന്റ് ഭാരവാഹികളുടെ സമ്പർക്ക പരിപാടിയും യോഗത്തിൽ അവഷ്കരിച്ചു. കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് വികാസ് ദേവൻ സ്വാഗതവും യൂത്ത് മുവ്മെന്റ് കേന്ദ്ര സമിതി കൗൺസിലർ ഷോൺ മോഹൻ നന്ദിയും പറഞ്ഞു.