x

മല്ലപ്പള്ളി : തുരുത്തിക്കാട് ബി.എ.എം കോളേജിൽ ഇന്റർ സ്‌കൂൾ കരോൾ ഗാന മത്സരം 'ഫെലിസ് നാവിദാദ് 2023 നടന്നു. സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ തിരുവല്ല, സെന്റ് ജോൺ ബാപ്റ്റിസ്റ്റ് നെടുംകുന്നം, മാർ ഡയനേഷ്യസ് സ്‌കൂൾ മല്ലപ്പള്ളി എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.റവ.അനിൽ ടി മാത്യു ക്രിസ്മസ് സന്ദേശം നൽകി.പ്രിൻസിപ്പൽ ഡോ അനീഷ് കുമാർ ജി എസ് ,ഡോ സിനി ജേക്കബ്,ഡോ ബിന്ദു എസ്, ജോസഫ് കുരുവിള എന്നിവർ പ്രസംഗിച്ചു.