09-sob-khadarkunju
അബ്ദുൽ ഖാദർ കുഞ്ഞ്

പന്തളം : കടക്കാട്, മേലിടത്തിൽ റിട്ട. അറബി അദ്ധ്യാപകൻ അബ്ദുൽ ഖാദർ കുഞ്ഞ് (74) നിര്യാതനായി. കെ.എ.എം.എ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. പെൻഷൻ സംഘടനാ നേതാവും കടക്കാട് മുസ്ലിം ജുമാ മസ്ജിദ് ട്രഷറർ, കോ കോപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ, മുസ്ലിംലീഗിന്റെ പന്തളത്തെ ആദ്യകാല പ്രവർത്തകൻ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആബിദമ്മാൾ (റിട്ട. ടീച്ചർ ബി.കെ.വി.എൻ.എസ്.എസ് യു.പി.എസ് പുന്തല). മക്കൾ: എ. കെ. നബീൽ (എസ്.ഐ മലപ്പുറം), നവാസ് (ഇന്ത്യൻ ഗാർഡൻ റിച്ച് ഷിപ്പ് കോസ്റ്റ് ഗാഡ് കൽക്കട്ട ), നജ്മ (ടീച്ചർ,​ നായർ സമാജം എച്ച്.എസ് മാന്നാർ ). മരുമക്കൾ: ബുഷ്ര നബീൽ (അദ്ധ്യാപിക ഹയർ സെക്കൻഡറി എം.ഇ.എസ് വളാഞ്ചേരി), ഡോ. ഫിറോസിയ നവാസ് (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മാന്നാർ), അബ്ദുൽ സമദ് (ഹെഡ്മാസ്റ്റർ അൽ സയ്യിദ് സ്‌കൂൾ പുത്തൻ തെരുവ് ).