oppana

മൈലപ്ര: ആവേശത്തോടെ മൊഞ്ചത്തിമാർ തിളങ്ങിത്തിമിർത്ത ഒപ്പന കാണികൾക്ക് ആവേശമായി. മുൻ വർഷങ്ങളേക്കാൾ ഒപ്പന നിലവാരം മെച്ചപ്പെടുത്തി. പങ്കെടുത്ത എല്ലാ സ്കൂളുകളും നിലവാരംപുലർത്തി എന്നാണ് വിലയിരുത്തൽ. ചിട്ടയോടു കൂടിയുള്ള താളവും കൈകൊട്ടലും മത്സരത്തിന് ആവേശമായി. ഹൈസ്കൂൾ വിഭാഗത്തിൽ 10 ടീമുകൾ പങ്കെടുത്തു. കോഴഞ്ചേരി സെന്റ് മേരിസ് ഒന്നാമരായി. ഹയർസെക്കൻഡറി വിഭാഗത്തിൽ വെണ്ണിക്കുളം എസ്.ബി.എച്ച്.എസ്.എസ്.എസ് വിജയികളായി.