
പത്തനംതിട്ട: മത്സരത്തിന്റെ പിരിമുറുക്കം താങ്ങാൻ കഴിയാതെ മത്സരവേദികളിൽ കുഴഞ്ഞു വീണ കുട്ടികൾക്ക് പ്രാഥമിക ചികിത്സ ലഭിച്ചില്ല. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം മെഡിക്കൽ വിഭാഗത്തിൽ ഡ്യൂട്ടി നോക്കിയിരുന്ന ഉദ്യോഗസ്ഥർ വീടുകളിലേക്ക് പോയതാണ് പ്രതിസന്ധിയായത്. ആറ് വിദ്യാർത്ഥികൾ കുഴഞ്ഞുവീണു. കുഴഞ്ഞു വീണവരിൽ ചിലരെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലാക്കി.