09-sob-sudarma
കാണാതായ സുധർമ്മ

കോഴഞ്ചേരി: കഴിഞ്ഞ മാസം കനത്ത മഴയിൽ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായ നാരങ്ങാനം വലിയകുളം മഞ്ഞപ്ര വീട്ടിൽ സുധർമ്മ (71) ക്കായുള്ള തെരച്ചിൽ തുടരുന്നു. വലിയകുളം ചണ്ണമാങ്കൽ ചെറുകോൽ ഭാഗത്ത് കൂടി പോകുന്ന തോടിന്റെ കരകളിലും വെള്ളത്തിൽ വീണതായി പറയപ്പെടുന്ന ഭാഗങ്ങളിലുമാണ് പരിശോധന. മണ്ണിനടിയിൽ നിന്ന് മൃതശരീരങ്ങൾ കണ്ടുപിടിക്കുന്ന കൊച്ചിൻ സിറ്റി പോലിസ് കെ9 സ്‌ക്വാഡിന്റെ കടാവർ ഡോഗ് ടീമിന്റെ സഹായത്തോടെയാണ് തെരച്ചിൽ. കഴിഞ്ഞ മാസം 22നാണ് വീടിന് സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടയിൽ സുധർമ്മ ഒഴുക്കിൽപ്പെട്ടത്.
ആറന്മുള ഇൻസ്‌പെക്ടർ സി. കെ. മനോജ്, എസ്. ഐ. നെപ്പോളിയൻ, എസ്. സി. പി. ഒ. അനിലേഷ്, സി. പി. ഒ. സൈഫുദ്ദീൻ, തിലകൻ, കൊച്ചിൻ സിറ്റി പോലീസ് കെ9 സ്‌ക്വാഡിലെ പ്രഭാത്, മനേഷ് എന്നിവരും, മണ്ണിനടിയിൽ നിന്ന് മൃതശരീരങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച മായ എന്ന നായയും തെരച്ചിലിൽ പങ്കെടുക്കുന്നു.