
ജില്ലാ സ്കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോൾ പത്തനംതിട്ട സബ് ജില്ല 563 പോയിന്റ് നേടി കിരീടത്തിലേക്ക്. മല്ലപ്പള്ളിയും തിരുവല്ലയും തൊട്ടുപിന്നിലുണ്ട്. കോന്നിയും അടൂരും നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. സ്കൂളുകളിൽ കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ് 221 പോയിന്റുമായി ഒന്നാംസ്ഥാനത്തു തുടരുന്നു. മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസാണ് രണ്ടാമത്. കലഞ്ഞൂർ ജി.വി എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.