പ​ത്ത​നം​തി​ട്ട : ഗു​രു​ധർ​മ്മ പ്ര​ച​ര​ണ​സ​ഭ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി യൂ​ണി​റ്റു​കൾ​തോ​റു​മു​ള്ള ഭ​വ​ന​ങ്ങ​ളിൽ വ​ച്ചി​രു​ന്ന ഗു​രു​ധർ​മ്മ പ്ര​ച​ര​ണ​സ​ഭ​യു​ടെ​യും ശി​വ​ഗി​രി മഠ​ത്തി​ന്റെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ലെ പ​ണം ജി​ല്ലാ ക​മ്മി​റ്റി​യിൽ നി​ന്ന് ശി​വ​ഗി​രി​മഠം പു​റ​ത്താ​ക്കി​യ​വ​രും പി​രി​ച്ചു​വി​ട്ട മുൻ ഭ​ര​ണ​സ​മി​തി​യി​ലെ സെ​ക്ര​ട്ട​റി​മാ​രും ഒ​ത്തു​ചേർ​ന്ന് ഭ​വ​ന​ങ്ങൾ സ​ന്ദർ​ശി​ച്ച് ഗു​രു​ധർ​മ്മ പ്ര​ച​ര​ണ​സ​ഭ ഭാ​ര​വാ​ഹി​കൾ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യിൽ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തി​നാൽ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി പ്ര​സി​ഡന്റ് കെ.ആർ. സു​രേ​ഷ്​കു​മാർ, സെ​ക്ര​ട്ട​റി എം.എ​സ്. ബി​ജു​കു​മാർ, ഖ​ജാൻ​ജി അ​ഡ്വ. പി.ഡി. ജ​യൻ എ​ന്നി​വർ നേ​രി​ട്ട് ഭ​വ​ന​ങ്ങ​ളിൽ വ​ന്ന് കാ​ണി​ക്ക​വ​ഞ്ചി​കൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി ര​സീ​ത് നൽ​കും.