09-sob-girish
ഗിരീഷ്

തിരുവല്ല: ഹോട്ടൽ വ്യാപാരം നടത്തിയിരുന്ന തുകലശ്ശേരി അല്ലാട്ട് വീട്ടിൽ ഗിരീഷിനെ (53) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇയാളും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന കാവുംഭാഗം പരുത്തിക്കൽപടിക്ക് സമീപത്തെ വീടിനുള്ളിലാണ് ഇന്നലെ വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് മരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ തിരുവല്ല പൊലീസ് കേസെടുത്തു.