ചെങ്ങന്നൂർ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ അഭിനവ എപ്പിസ്‌കോപ്പ മാരായ സക്കറിയാസ് മാർ അപ്രേം , ഡോ.ജോസഫ് മാർ ഇവാനിയോസ് , മാത്യൂസ് മാർ സെറാഫിം എന്നിവർക്ക് ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മാർത്തോമ്മാ മെത്രാപ്പൊലീത്ത ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. തോമസ് മാർ തീമഥിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷനായി. ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന അധിപൻ ഡോ. മാത്യൂസ് മാർ തീമഥിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. റവ. ഡോ. ജയൻ തോമസ്, റവ. എബി റ്റി. മാമ്മൻ , ബെറ്റ്സി തോമസ്, കൃപ ആനി എബി, ഫെബിൻ കോശി ബൈജു , ഭദ്രാസന സെക്രട്ടറി റവ.ഡോ. സാംസൺ എം. ജേക്കബ് , ട്രഷറർ ജോജി ചെറിയാൻ , റവ. ഡോ. ഈശോ മാത്യു എന്നിവർ പ്രസംഗിച്ചു.