ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മൂന്നു വൈദികരെ കോറെപ്പിസ്‌കോപ്പാ പദവിയിലേക്ക് ഉയർത്തും. ഫാ.മാത്യു വർഗീസ് പുളിമൂട്ടിൽ, ഫാ.ജോൺ പോൾ, ഫാ.മാമ്മൻ തോമസ് എന്നിവരെയാണ് കോറെപ്പിസ്‌കോപ്പാമാരായി അഭിഷേകം ചെയ്യുന്നത്. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ 26ന് ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പളളിയിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്നത്. ഫാ.മാത്യു വർഗീസ് പുളിമൂട്ടിൽ സഭാ മാനേജിംഗ് കമ്മിറ്റിയംഗം, വർക്കിംഗ് കമ്മിറ്റിയംഗം, ഫിനാൻസ് കമ്മിറ്റിയംഗം, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് , മർത്ത് മറിയം വനിതാ സമാജം കേന്ദ്ര വൈസ് പ്രസിഡന്റ്, സഭാ മിഷൻ ബോർഡ് അംഗം, ഭദ്രാസന സുവിശേഷ സംഘം, വൈദിക സംഘം, സൺഡേ സ്‌കൂൾ, ബാലസമാജം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുമ്പനാട് ആലുംമൂട്ടിൽ കുടുംബാംഗംസുസ്മിത മാത്യുവാണ് ഭാര്യ.ഫാ.ജോൺ പോൾ മുണ്ടക്കയം സ്വദേശിയാണ്. സഭാ മാനേജിംഗ് കമ്മിറ്റിയംഗം, മെത്രാസന കൗൺസിൽ അംഗം, മർത്ത് മറിയം വനിതാ സമാജം, ബസ്‌കിയാമ്മ അസോസിയേഷൻ എന്നിവയുടെ ഭദ്രാസന വൈസ് പ്രസിഡന്റ്, ദൈവവിളി സംഘം ഡയറക്ടർ, വൈദിക സംഘം സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തിരുവല്ല മഞ്ഞാടി പുത്തൻപറമ്പിൽ വൽസമ്മ ജോണാണ് ഭാര്യ. പോഴുവേലിൽ ഫാ. മാമ്മൻ തോമസ് . പ്രാർത്ഥനാ യോഗം, മദ്യവർജന സമിതി എന്നിവയുടെ ഭദ്രാസന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. വൽസമ്മ എം. തോമസാണ് ഭാര്യ.