inagu
സുദർശനം നേത്രചികിത്സാലയം

തിരുവല്ല: സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്ററിന്റെ പുതിയ അനെക്സ് മന്ദിരം ഇന്ന് ഉച്ചക്ക് 12.30ന് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.സജീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻകുമാർ ഭദ്രദീപം തെളിക്കും. മഞ്ഞാടി തൈമലയിൽ സുദർശനം ആസ്ഥാന മന്ദിരത്തിന് സമീപം പുതുക്കി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ, എ.എം.എ ഐ ജില്ലാസെക്രട്ടറി ഡോ.ഹരികുമാർ, ഡോ.പി.എസ്.ബിജു, അശ്വതി ഭവനിലെ ഡോ.ഏ.സി.രാജീവ് കുമാർ, പ്രമോദ് ഫിലിപ്പ് (സ്നേഹദീപം ട്രസ്റ്റ്, കുറ്റൂർ), മുൻ മുനിസിപ്പൽ ചെയർമാൻ ജയകുമാർ, അഡ്വ.രഘുക്കുട്ടൻ പിള്ള, പി.സുനിൽകുമാർ (സ്ഥപതി കൺസ്ട്രക്ഷൻസ്), സുദർശനം എഫ്.സി മാർവെൽസ് ടീം ക്യാപ്റ്റൻ സുബിൻ, ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി. ഗോകുലൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.ചിത്രാ രാജൻ, ഡയറക്ടർ ഡോ.എം.എസ്.ഹരിശങ്കർ, എൻ.എ.ബി.എച്ച് കോർഡിനേറ്റർ ഡോ.രതീഷ് കുമാർ, ആയുർവേദ നേത്രചികിത്സയിൽ ഉപരിപഠനം നടത്തുന്ന ഡോ.അഞ്ജന എസ്.ഗോകുൽ എന്നിവർ പ്രസംഗിക്കും. ആർ.ജെ. സുമേഷ് ചുങ്കപ്പാറ ചടങ്ങുകൾ നിയന്ത്രിക്കും.