തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീയുവാക്കൾക്കുള്ള വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്‌സ് തുടങ്ങി. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ ഓതറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ എന്നിവർ പ്രസംഗിച്ചു. ഡോ.ശരത്ചന്ദ്രൻ, രാജേഷ് പൊന്മല എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഇന്ന് ആശ പ്രദീപ്, സുനിൽകുമാർ, കെ.ബാലക്യഷ്ണൻ എന്നിവർ ക്‌ളാസെടുക്കും.