sanghaganam
ഇരവിപേരൂർ പഞ്ചായത്തിലെ സായംപ്രഭാ കലാമേളയിൽ നാടൻപാട്ട് അവതരിപ്പിക്കുന്നു

തിരുവല്ല: ഇരവിപേരൂർ പഞ്ചായത്ത് നടപ്പിലാക്കിയ സായംപ്രഭാ - വയോജന കലാമേള മികവുറ്റതായി. നാടകഗാനo, ലളിതഗാനം, നാടൻപാട്ട്, ഫാൻസി ഡ്രസ്, തിരുവാതിര, നൃത്തം എന്നീ ഇനങ്ങളിലായി അറുപതിൽപ്പരം വയോജങ്ങൾ പങ്കെടുത്തു. മുൻവർഷങ്ങളിൽ നിന്ന് കൂടുതൽ മത്സരബുദ്ധിയോടെ മത്സരാർത്ഥികൾ പങ്കെടുത്തപ്പോൾ വേദി യുവജനോത്സവ വേദികളിലെ മത്സരത്തെ വെല്ലുന്നതായി. മത്സരങ്ങൾ സിനിമ സീരിയൽ താരം ശ്രീലത നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള മുഖ്യസന്ദേശം നൽകി. സാലി ജേക്കബ്, അമിത രാജേഷ്, എൻ.എസ്.രാജീവ്, എൽസ തോമസ്, ആർ.ജയശ്രീ, വിനീഷ് കുമാർ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, കെ.സതീഷ്, ജിൻസൺ വർഗീസ്, ബിജി ബെന്നി, എം.എസ്.മോഹൻ, അനിൽബാബു, കെ.കെ.വിജയമ്മ, സജിനി കെ.രാജൻ, പ്രകാശ് വള്ളംകുളം, സുനീഷ് മുഖശ്രീ,ലക്ഷ്മി മോഹൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായവർക്കും മുതിർന്ന പൗരൻമാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഇരവിപേരൂർ പഞ്ചായത്ത്‌ വയോജനങ്ങളുടെ ആരോഗ്യവും മാനസിക ഉല്ലാസവും നിലനിറുത്തുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് സായംപ്രഭ.