cinema-

മുളക്കുഴ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്എസ് യൂണിറ്റ്(196) നിർമ്മിച്ച ഹ്രസ്വ ചിത്രം ടോക്സിക് ഷാഡോസ് പ്രദർശിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിജു.എം ന്റെ നേതൃത്വത്തിൽ വോളന്റീർമാരായ സച്ചു സേതു, അക്ഷര അനിൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ചു. ആകാശ് എസ് കുമാർ, ദിയ ബി.കെ , അദ്ധ്യാപകരായ ശ്രീരേഖ, മധു എന്നിവർ അഭിനയിച്ചു. ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം പ്രിൻസിപ്പൽ ബി.അംബിക നിർവഹിച്ചു. ചടങ്ങിൽ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.