ചെങ്ങന്നൂർ: ജസ്റ്റിസ് ബഞ്ചമിൻ കോശി കമ്മിഷൻ റിപ്പോർട്ട് അടിയത്തിരമായി നടപ്പിലാക്കുവാൻ സർക്കാർ തയാറാകണമെന്ന് വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജൻ. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമൂഹ്യ, സാമ്പത്തിക പിന്നാക്കവസ്ഥയെക്കുറിച്ച് പഠിച്ച് സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ നടപ്പിലാക്കാവുന്ന 284 നിർദ്ദേശങ്ങളുണ്ട്. സബ്ബ് റീജൻ ചെയർമാൻ ജേക്കബ് വഴിയമ്പലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണി വൈ റീജനൽ ചെയർമാൻ ലാബി ജോർജ്ജ് ജോൺ, റീജനൽ വനിതാ ഫോറം കൺവീനർ സുജ ജോൺ, ജനറൽ കൺവീനർ ജാജി ജേക്കബ്, സബ് റീജണൽ കൺവീനർമാരായ കോശി വർഗീസ്,ടി.കെ. സൈമൺ, തോമസ് മാത്യു, ഫിലിപ്പ് ജോൺ , മുൻ സബ്ബ് റീജനൽ ചെയർമാൻ മാത്യു ജി മനോജ് എന്നിവർ പ്രസംഗിച്ചു.