m

പത്തനംതിട്ട : കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
13ന് ഉച്ചയ്ക്ക് 3.30ന് ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ കേരള സംരക്ഷണത്തിനായുള്ള യഥാർത്ഥ ജനകീയ സദസും പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും നടക്കും. വി. എം. സുധീരൻ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. ജോസഫ് എം. പുതുശേരി, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ തുടങ്ങിയവർ സംസാരിക്കും. ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അദ്ധ്യക്ഷത വഹിക്കും