
പത്തനംതിട്ട : നഗരസഭാ ഭരണസമിതിയുടെ മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മണ്ണുങ്കൽ കുടിവെള്ള പദ്ധതി ഇന്ന്‌നാടിന് സമർപ്പിക്കും.വാർഡ് കൗൺസിലർ എ. അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പാലിറ്റിയിലെ 14,13, 21 വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും വിധമാണ് പദ്ധതിയുടെ പ്രവർത്തനം. 8 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസ്രോതസ് നവീകരിച്ചാണ് പദ്ധതിക്ക് ആവശ്യമായ ജലം സംഭരിക്കുന്നത്. 70 ലക്ഷം രൂപ നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയുടെ നിർമ്മാണം.