
ചെങ്ങന്നൂർ : നവകേരള സദസിന്റെ ഭാഗമായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നൂതന സംരംഭങ്ങളും യുവത്വവും എന്ന വിഷയത്തിൽ നടന്ന സെമിനാർ സന്തോഷ് ജോർജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. വൈലോപ്പള്ളി സംസ്കൃതി ഭവൻ ചെയർമാൻ ജി.എസ്.പ്രദീപ് മോഡറേറ്ററായി. നഗരസഭ കൗൺസിലർ വി.എസ്.സവിത അദ്ധ്യക്ഷയായി. സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ, കൺവീനർ ജെ.പ്രശാന്ത് ബാബു, ജോയി സെബാസ്റ്റ്യൻ, ടി.കെ.വിനോദ് കുമാർ, ഷിജോ കെ.തോമസ്, ടിജു കെ.ആന്റണി, എം.ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സലിം, ജെയിംസ് ശമുവേൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പലത മധു, ടി.സി.സുനിമോൾ, ജില്ല പഞ്ചായത്തംഗം ഹേമലത മോഹൻ, ജി.വിവേക്, ജെബിൻ പി.വർഗീസ്, എ.ഹരി, എം.ജി.സുരേഷ് എന്നിവർ സംസാരിച്ചു.