cpm-
ഫോട്ടോ >ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് തിരുവൻവണ്ടൂർ ബ്ലോക്കു ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ഓമനക്കുട്ടൻ്റെ സ്ഥാനാർത്ഥി പര്യടനം ജില്ല സെക്രട്രേറിയേറ്റ് അംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ബ്ലോക്കു ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഓമനക്കുട്ടന്റെ സ്ഥാനാർത്ഥി പര്യടനം ഇരമല്ലിക്കര ക്ഷേത്ര ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം തോമസ് കൊണ്ടോടി അദ്ധ്യക്ഷനായി. കൂലിക്കടവ് ,പ്ലാവിൽ കുന്നേൽപ്പടി, കള്ളിക്കാട്ടിൽ പടി, തിരുവൻവണ്ടൂർ, ഇലവും പറമ്പിൽ പടി, ആങ്ങായിൽ പടി, വാരിക്കോട്ടിൽ പടി, തോപ്പിൽ പടി, പുന്നാറ്റിശ്ശേരിൽ, പ്രാവിൻ കൂട്, വെട്ടിക്കോട്ടിൽ ക്ഷേത്രം ജംഗ്ഷൻ, ഐ ക്കരേത്തു പടി, ഉല്ലാസ് നഗർ, ചെട്ടിപ്പറമ്പിൽ പടി എന്നീ കേന്ദ്രങ്ങളിൽ സന്ദർശിച്ച് നന്നാട്ട് സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്അംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷൈനി സജി അദ്ധ്യക്ഷയായി. എം.ശശികുമാർ, ആർ.രാജേഷ്, മുരളി തഴക്കര, പുഷ്പലത മധു, ഷാജി കുതിരവട്ടം, ശ്രീകുമാർ ഉണ്ണിത്താൻ, എം.കെ മനോജ്, കെ.എസ് ഗോപിനാഥൻ, കെ.എസ് ഷിജു, വി.വി അജയൻ, ഹേമലത മോഹൻ, സജി കീളാത്ര, റജി ആങ്ങയിൽ, അജയകുമാർ എന്നിവർ സംസാരിച്ചു.