bms
കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജനറൽ സെക്രട്ടറി എസ്. അജയകുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന ട്രഷറർ ആർ.എൽ ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം.ആർ രമേശ് കുമാർ, എസ്.വി ഷാജി, പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ്, എറണാകുളം ജില്ലാ സെക്രട്ടറി ടി.ബി സുധീർ എന്നിവരടങ്ങിയ പ്രതിനിധി സംഘം സന്ദർശനം നടത്തിയപ്പോൾ

പത്തനംതിട്ട : പമ്പയിലും നിലക്കലും നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരോടുള്ള അധികൃതരുടെ അവഗണന ഉടൻ അവസാനിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ആവശ്യപ്പെട്ടു. നൂറു കണക്കിന് ജീവനക്കാർക്ക് താമസിക്കുന്നതിനായി വളരെ പരിമിതമായ താമസ സൗകര്യമാണ് നിലവിലുള്ളത്. ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് അധികാരികൾ ഉടൻ തയാറാകണം. മുൻ വർഷങ്ങളിൽ പമ്പാ ഡ്യൂട്ടി നിർവഹിക്കുന്ന ജീവനക്കാർക്കുള്ള അലവൻസ് ഈ വർഷം ഇൻസ്പെക്ടർ വിഭാഗം ജീവനക്കാർക്ക് നിഷേധിച്ചത് പ്രതിഷേധാർഹമാണ്. ശബരിമല സ്പെഷ്യൽ ഡ്യൂട്ടി നിർവഹിക്കുന്ന ജീവനക്കാരെ പമ്പയിലും നിലക്കലും സന്ദർശിച്ച് പ്രശ്നങ്ങൾ മനസിലാക്കി, കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അവയ്ക്കുള്ള പരിഹാരവും സമർപ്പിച്ചു. ജനറൽ സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന ട്രഷറർ ആർ.എൽ ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം.ആർ രമേശ് കുമാർ, എസ്.വി ഷാജി, ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ്, എറണാകുളം ജില്ലാ സെക്രട്ടറി ടി.ബി സുധീർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.