ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1206-ാം കാരിത്തോട്ട ശാഖയിലെ 385 -ാം യൂത്ത് മൂവ്മെന്റ് യൂണിറ്റ് നടത്തുന്ന കേക്ക് ചലഞ്ചിന്റെ ആദ്യ കൂപ്പൺ എടുത്ത് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖയിൽ സേവന പ്രവർത്തനങ്ങൾക്ക് സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടിയാണ് കേക്ക് ചലഞ്ച് നടത്തുന്നത്.