ഇലന്തൂർ : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വിദ്യാഭ്യാസ​ സാമൂഹിക പ്രവർത്തകനുമായിരുന്ന ഇലന്തൂർ സി. റ്റി. മത്തായിയുടെ 27 -ാമത് അനുസ്മരണം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഇലന്തൂർ വൈ. എം. സി. എ ഹാളിൽ നടത്തും. സ്മാരക സമിതി വൈസ് പ്രസിഡന്റ് സാംസൺ തെക്കേതിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. കാഴ്ച്ച തേടുന്ന വിദ്യാഭ്യാസം എന്ന വിഷയത്തിൽ എഴുത്തുകാരൻ ഷാജി ജോർജ്ജ് പ്രഭാഷണം നടത്തും.