chellamma
ചെല്ലമ്മ

തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത്കാ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ പരേതരായ പപ്പുവിന്റെയും കുട്ടിയമ്മയുടെയും മകൾ ചെല്ലമ്മ (66) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെ നെടുമ്പ്രം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലായിരുന്നു അപകടം. അമിത വേഗതയിൽ നീരേറ്റുപുറം ഭാഗത്തുനിന്ന് പൊടിയാടി ഭാഗത്തേക്ക് പോയ വാഗണർ കാർ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് ടി.എം.എം മെഡിക്കൽ മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെല്ലമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് വീട്ടുവളപ്പിൽ. മകൻ : വിനീഷ് കുമാർ എം.സി, മരുമകൾ: അനില കെ.സി. സഹോദരങ്ങൾ: ഉത്തമൻ എം.എസ്, ശാന്തമ്മ കേശവൻ. രമണി, പരേതനായ സോമൻ എം.പി, ശശി എം.പി.