sabarimala

ശബരിമല : അപ്പാച്ചിമേട്ടിൽ കയറ്റം കയറുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട പന്ത്രണ്ടുവയസുകാരി മരിച്ചു. സേലം പാപ്പനായിക്കംപട്ടി ഏഴുകുഴി സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. ഇന്നലെ വൈകിട്ട്ഏഴിനായിരുന്നു സംഭവം. പത്മശ്രീയെ സമീപത്തെ കാർഡിയോളജി സെന്റിറിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : ജയലക്ഷ്മി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.