ഇലവുംതിട്ട:ശിവഗിരി തീർത്ഥാടന പ്രഭവസ്ഥാനമായ ഇലവുംതിട്ട മൂലൂർ സ്മാരക (കേരളവർമ്മ സൗധം) ത്തിൽ നിന്ന് 91​ാമത് ശിവഗിരി തീർത്ഥാടന സമ്മേളനവേദിയിൽ സ്ഥാപിക്കുവാനുള്ള ഗുരദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കായുള്ള പീതാംബര ദീക്ഷ 18 ന് ഉച്ചക്ക്‌ശേഷം 2.30 ന് മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ദിവ്യാനന്ദഗിരി സ്വാമി (ശിവഗിരിമഠം) നൽകും.
28ന് ഉച്ചയ്ക്കു ശേഷം 2.30 ന്ചേരുന്ന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും രഥയാത്രയ്ക്ക് ആശീർവ്വാദവും നൽകും.