
മല്ലപ്പള്ളി : മെലോ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് വിളംബര ഗാനശുശ്രൂഷ ക്രിസ്മസ് ബെൽസ് 2023 ൽ സി.എസ്.ഐ മദ്ധ്യകേരള ഡയോസിസ് പ്രസ്ബിറ്ററും കാരിക്കുഴി സെന്റ് ആൻഡ്രൂസ് ഇടവക വികാരിയുമായ റവ.ഡോ.വിജി വറുഗീസ് ഈപ്പൻ ക്രിസ്മസ് സന്ദേശം നൽകി. മല്ലപ്പള്ളിയിലും പരിസരങ്ങളിലുമുള്ള ഹാർമണി സംഗീതത്തെ സ്‌നേഹിക്കുന്ന വിവിധ സഭകളിലെ സംഗീതസ്‌നേഹികളുടെ കൂട്ടായ്മാണിത്. ഗ്രൂപ്പിന്റെ ഡയറക്ടർ ടി.വി.ചെറിയാനും ക്വയർ മാസ്റ്റർ ജോർജ്ജ് കുര്യനും സെക്രട്ടറി മാത്യു കുര്യനും ബെൻസി കെ തോമസും ലൈല അലക്‌സാണ്ടറും നേതൃത്വം നൽകുന്നു.