
തിരുവല്ല : അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നർ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിക്കും. നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക് അംഗീകാരമുള്ള കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ് / സോഫറ്റ് സ്‌കിൽ പരിശീലകരാകാൻ കഴിയും. ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. 30 പേർക്കാണ് പ്രവേശനം. ഫീസ് : 12500 രൂപ. ഫോൺ : 9656043142, 7994497989.