spc
ലഹരിക്കെതിരെ ചുമർചിത്രം വരയ്ക്കുന്ന സീതത്തോട് കെ.ആർ.പി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ

പത്തനംതിട്ട: ലഹരിക്കെതിരെ ചുമർചിത്രവുമായി സീതത്തോട് കെ.ആർ.പി.എച്ച്.എസ്.എസിലെ
സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. 2016 മുതൽ എന്ന സ്വന്തം പ്രോജക്ടുമായി എസ്.പി.സി യൂണിറ്റ് തനത് പ്രചരണ പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിലെ പ്രധാനപ്പെട്ട ചുമരുകൾ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയമായത്. കുട്ടികൾ വരച്ച ചിത്രങ്ങൾ സ്‌കൂളിലെ വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും കൗതുകം ഉണർത്തി. പ്രവർത്തനങ്ങൾക്ക് സി.പി.ഒ മനോജ് ബി. നായർ, എസ്.സി.പി. ഒ പി.ടി ശാന്തി എന്നിവർ നേതൃത്വം നൽകി.