
പത്തനംതിട്ട: ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തർദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. മിഷന്റെ ലോഗോ ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പുകളുടെ പ്രകാശനവും നടന്നു. ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് സിനു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജോസ് എബ്രഹാം, ജിജി ജോർജ്, ഷിബി അനിൽ, സിബി ഷാജി, പ്രവാസി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോ പി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.