
ചെങ്ങന്നൂർ : സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നയങ്ങൾക്കും ആഭ്യന്തര വകുപ്പിന്റെ പരാജയത്തിനും ഗുണ്ടാവിളയാട്ടത്തിനും എതിരെയുളള വിധിയെഴുത്താകും ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.സുനിൽ കുമാറിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഹരികുമാർ മൂരിത്തിട്ട അദ്ധ്യക്ഷത വഹിച്ചു. രാധേഷ് കണ്ണനൂർ, തോമസ് ചാക്കോ, ബിപിൻ മാമ്മൻ, ജൂണി കുതിരവട്ടം, അഡ്വ.ഡി.നാഗേഷ് കുമാർ, സുജിത് ശ്രീരംഗം, കെ.ആർ.സജീവൻ, ജോജി ചെറിയാൻ, സി.എൻ.പ്രസന്നകുമാർ, ഡോ.ഷിബു ഉമ്മൻ, അഡ്വ.ജോർജ് തോമസ്, ജിജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.