11-medical-camp

പന്തളം : നവകേരള സദസിനോട് അനുബന്ധിച്ച് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജ് ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി​രുന്നു. വാർഡ് അംഗം ശ്രീവിദ്യ.എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ.ശ്രീകുമാർ, പ്രിയ ജ്യോതികുമാർ, മെഡിക്കൽ ഓഫീസർ ഡോ.മാൻസി അലക്‌സ്, ഡോ.ദീപ ഡി.രാജ് എന്നിവർ സംസാരിച്ചു.