അടൂർ : കൈതപറമ്പ് കെ.വി.വി.എസ് കോളേജിലെ പി.ജി.ഡിപ്പാർട്ട്മെന്റ് ഒഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് അസോസിയേഷന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് അസോ.വൈസ് പ്രസിഡന്റ് ബോബി തോമസ് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സുമൻ അലക്സാണ്ടർ, അഖിൽ ദേവ് ,ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.