പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ കുട്ടിയുടെ മരണത്തിന് സർക്കാരും ദേവസ്വം ബോർഡുമാണ് ഉത്തരവാദികളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി .എ സൂരജ് പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിലും ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ 15 മണിക്കൂറോളം ഭക്തർ ക്യുവിൽ നിൽക്കേണ്ട ഗതികേടിലാണ്. മാളികപ്പുറങ്ങൾ മണിക്കൂറുകളോളം ക്യു നിന്ന് തളർന്ന് സന്നിധാനത്തെത്തിയാൽ അവിടെയും ദർശനത്തിന് അനുവദിക്കാതെ തടഞ്ഞുനിർത്തുന്ന സാഹചര്യമാണ് . തിരക്ക് ക്രമതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്യു മാനേജ്‌മെന്റിൽ പ്രാവീണ്യം നേടിയിട്ടുള്ള ഉദ്യോഗസ്ഥരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.