
കോന്നി : അതിഥി തൊഴിലാളി യൂണിയൻ കോന്നി ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു
ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ വർക്കേഴ്‌സ് യൂണിയൻ ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം, ജില്ലാ കമ്മിറ്റിയംഗം എ.കുഞ്ഞുമോൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അലീഷാ പോൾ, പ്രദീപ് കുമാർ, ജൂവൽ ഷേക്ക് എന്നിവർ പ്രസംഗിച്ചു. ഏരിയാ ഭാരവാഹികളായി എം.എസ്.ഗോപിനാഥൻ (പ്രസിഡന്റ്), അക്രം, മിജന്നൂർ (വൈസ് പ്രസിഡന്റുമാർ) , ഷാഹീർ പ്രണവം (സെക്രട്ടറി), ജൂവൽ ഷേക്ക്, റിയാജ് ഇസ്ലാം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.