അടൂർ : എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും, ധൂർത്തിനുമെതിരെ യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുറ്റവിചാരണ സദസ് 30ന് വൈകിട്ട് മൂന്നിന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന - ജില്ലാ നേതാക്കൾ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി നിയോജകമണ്ഡലം തലത്തിൽ കൂടിയ ആലോചനായോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു. എ.ഷംസുദ്ദീൻ, പ്രൊഫ. ഡി.കെ ജോൺ, ഷൈജു ഇസ്മായിൽ,കലാനിലയം രാമചന്ദ്രൻ വെള്ളൂർ വിക്രമൻ, തോപ്പിൽ ഗോപകുമാർ, മഞ്ജു വിശ്വനാഥ്, സഖറിയ വർഗീസ്, എസ്.ബിനു, വൈ.രാജൻ, തേരകത്ത് മണി, എൻ സോമരാജൻ, ജോർജ് വർഗീസ് കൊപ്പാറ തുടങ്ങിയവർ സംസാരിച്ചു.