11-foudation-stone
സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു കല്ലിടൽ നിർവ്വഹിക്കുന്നു.

പന്തളം: കുവൈത്ത് സിറ്റി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് 45-ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി അംഗങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളിൽ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ജില്ലയിലെ കുളനട പഞ്ചായത്തിൽ തുമ്പമൺതാഴത്ത് നടന്നു. സി.പി.എംജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു കല്ലിടൽ നിർവഹിച്ചു. ആർ.ജ്യോതി കുമാർ, പോൾ രാജൻ, സജി തോമസ് മാത്യു,​ സാം പൈനമൂട്,​ അഡ്വ.ബാബു സാമൂവൽ, വി. ടി. എസ് നമ്പൂതിരി, സുധ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മറ്റു രണ്ട് വീടുകളുടെ നിർമ്മാണത്തിന് വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും ഉടൻതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.